photo

നെയ്യാറ്റിൻകര : ഗാന്ധി മിത്ര മണ്ഡലം ഗാന്ധി സ്മൃതി ഭോജൻ അഞ്ചാമത് ക്രിസ്മസ് ആഘോഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കൊപ്പം ആഘോഷിച്ചു.തിരു പിറവിആഘോഷത്തിൽ കിസ്മസ് ദിനസന്ദേശം പാസ്റ്റർ ജെസ്റ്റിൻ ജോസ് നിർവഹിച്ചു. ഗാന്ധി സ്മൃതിയിടത്തിൽ മണലൂർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മീഡിയാ സമിതി അംഗവും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ.മഞ്ചവിളാകം ജയൻ മുഖ്യ പ്രഭാഷണം നടത്തി.കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, ആറാലുംമൂട് ജിനു, അമ്പലം രാജേഷ്, ജയരാജ് തമ്പി, നെയ്യാറ്റിൻകര ജയചന്ദ്രൻ, കെ. മൈക്കിൾ, ഇരുമ്പിൽ ശ്രീകുമാർ, കവളാകുളം ശ്രീകുമാർ, നിലമേൽ വൈശാഖ് എന്നിവർ സംസാരിച്ചു.