തിരുവനന്തപുരം: വിവരശേഖരണ രംഗത്തെ മികച്ച സേവനത്തിന് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോഡ് രാജധാനി ബിസിനസ് സ്‌കൂളിന്. ബാങ്ക് അന്തർദേശീയ ദിനത്തോടനുബന്ധിച്ച് 'ദി വൺ റുപ്പി മാൻ ഒഫ് ഇന്ത്യ" എന്നറിയപ്പെടുന്ന അർവിന്ദ് കുമാർ പൈയുമായി സഹകരിച്ച് ബിസിനസ് സ്‌കൂൾ സംഘടിപ്പിച്ച എക്സിബിഷനാണ് പുരസ്കാരം ലഭിച്ചത്.രാജ്യത്തെ സാമ്പത്തിക പൈതൃകവും ചരിത്രവും വിശദമാക്കുന്ന വിവിധയിനം സ്റ്റാമ്പുകൾ, നാണയങ്ങൾ, സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ബാങ്കിംഗ് രേഖകൾ എന്നിവ ശേഖരിച്ചാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോഡ് ചീഫ് എഡിറ്റർ എം.കെ.ജോസിൽ നിന്ന് രാജധാനി ബിസിനസ് സ്‌കൂളിനു വേണ്ടി രാജധാനി ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് പുരസ്കാരം ഏറ്റുവാങ്ങി. അർവിന്ദ് കുമാർ പൈ, ടാറ്റ എല്ലെക്സി കൺട്രി ഹെഡ് വി. ശ്രീകുമാർ, ജി.എസ്.ടി അഡി. കമ്മിഷണർ ഡോ.സറഫ്.ഇ.കൽപ്പാളയം,ബിസിനസ് സ്‌കൂൾ ഡയറക്ടർ രജിത് കരുണാകരൻ എന്നിവർ പങ്കെടുത്തു.