d

തിരുവനന്തപുരം:നവ ഇന്ത്യയുടെ വാസ്തുശിൽപിയായിരുന്നു മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അനുശോചനക്കുറിപ്പിൽ പറഞ്ഞു.ഗ്രാമീണതൊഴിലുറപ്പ്,ഭക്ഷ്യഭദ്രതാനിയമം,വിദ്യാഭ്യാസ അവകാശ നിയമം,വിവരാവകാശ നിയമം എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.ന്യൂനപക്ഷങ്ങളുടെ സ്ഥിതി മനസിലാക്കാൻ സച്ചാർ കമ്മിറ്റി കൊണ്ടു വരുകയും കർഷകരുടെ 70000കോടി കടം എഴുതിത്തള്ളുകയും ചെയ്ത മൻമോഹൻസിംഗ് ചരിത്രത്തിൽ എന്നും നിലനിൽക്കും..