f

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരചടങ്ങുകളോടനുബന്ധിച്ച് ഇന്നു രാവിലെ കെ.പി.സി.സിയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുശോചന യോഗവും നടത്തും. ഡൽഹിയിൽ നടക്കുന്ന സംസ്‌കാര ചടങ്ങുകൾ നേതാക്കൾ ഓൺലൈനായി വീക്ഷിക്കും. ഡി.സി.സികളിലും രാവിലെ 8 മുതൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം അനുശോചന യോഗവും സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുശോചനയോഗം വൈകിട്ട് നടക്കും.