തിരുവനന്തപുരം: നാലാഞ്ചിറ മാർ ബാസേലിയോസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന സഹവാസക്യാമ്പ് അരുവിക്കര ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ആരംഭിച്ചു.

മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പ് ജി.സ്‌റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീജു നായർ.എസ്.ബി. (എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ യൂണിറ്റ് 706,എം.ബി.സി.ഇ.ടി),ഫാ.ജോൺ വർഗീസ് പാലനിൽക്കുന്നതിൽ (ഡയറക്ടർ എം.ബി.സി.ഇ.ടി), ഡോ.എസ്. വിശ്വനാഥ റാവു(പ്രിൻസിപ്പൽ എം.ബി.സി.ഇ.ടി.),എ.എം.ഇല്ലിയാസ് (മെമ്പർ,വട്ടകുളം, അരുവിക്കര ഗ്രാമപഞ്ചായത്ത്), രേവതി.കെ.പി.(എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ യൂണിറ്റ് 230,എം.ബി.സി.ഇ.ടി) എന്നിവർ സംബന്ധിച്ചു. എച്ച്.ആർ ട്രെയിനർ മനോജ് കോവിൽവീട് മോട്ടിവേഷണൽ സ്‌പീച്ചും ഐസ്ബ്രേക്കിംഗ് സെഷൻ സുജിത് സുരേന്ദ്രനും നടത്തി.