കല്ലമ്പലം. ഐ.എൻ.ടി.യു.യു.സി നാവായിക്കുളം മണ്ഡലം സമ്മേളനം ജില്ലാ ചെയർമാൻ പി.എം.ബഷീർ ഉദ്ഘാടനം ചെയ്തു.പുതിയ മണ്ഡലം പ്രസിഡന്റ് കല്ലമ്പലം റഹീമിന് നിയമന കത്ത് കൈമാറി.വിവിധ മേഖലകളിൽ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.എ.റഹിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ എൻ. കെ.പി.സുഗതൻ, പള്ളിക്കൽ അസ്ബർ, പള്ളിക്കൽ മോഹനൻ,നടയറ ഷാജഹാൻ, വർക്കല നൈസാം,കല്ലമ്പലം അനസ്,എസ്.ആർ.ഹാരിസ്,നഗരൂർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.