
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 12, 17, 19, 31 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ജനുവരി 10, 16, 21, 23 തീയതികളിലേക്കും ജനുവരി 6, 8, 10, 13, 15 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ജനുവരി 27, 29, 31 ഫെബ്രുവരി 3, 5 തീയതികളിലേക്കും പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ (എം.എ ജെ.എം.സി സി.എസ്.എസ് (2023 അഡ്മിഷൻ റഗുലർ, 2019 - 22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി എട്ടു മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ മെയിന്റ്നെൻസ് ആൻഡ് ഇല്ക്ട്രോണിക്സ് (സി.ബി.സി.എസ് 2023 അഡമിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 -22 വരെ അ്ഡമിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 9 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പൾ മെയിൻ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല മേഴ്സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, മൂന്നാം സെമസ്റ്റർ ബിരുദം മേഴ്സി ചാൻസ് (നവംബർ 2024 ) പരീക്ഷകൾക്ക് ജനുവരി 7 മുതൽ 20 വരെ പിഴയില്ലാതെയും 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കണം.
മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനം
ആയുർവേദ/ ഹോമിയോ/ സിദ്ധ/ ഫിഷറീസ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് കോഴ്സുകളിലേക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 28ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം.
പുതുക്കിയറാങ്ക് ലിസ്റ്റ്
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി പുതുതായി അപേക്ഷിച്ചവരുടെ അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ.
ആയുർവേദ റാങ്ക്, കാറ്റഗറി ലിസ്റ്രായി
ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലെ നാലാംഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായുള്ള അന്തിമ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ.
പി.ജിആയുർവേദ പ്രവേശനം
പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്താം. കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 30 മുതൽ ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. ഫോൺ: 0471-2560363, 364.
വനിതാ അഗ്നിവീർ:
റിക്രൂട്ട്മെന്റ് ബംഗളുരുവിൽ
തിരുവനന്തപുരം: കരസേനയിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്മെന്റ് റാലി കർണാടകം കേരളം ലക്ഷദ്വീപ് മാഹി കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ഷോർട്ട്ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാർത്ഥികൾക്കായി ജനുവരി 6, 7 തീയതികളിൽ ബംഗളുരു ജയനഗറിലെ കിത്തൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടത്തും. ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷാ ഫലം www.joinindianarmy.nic.in വെബ്സൈറ്റിലുണ്ട്. മെരിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇടനിലക്കാർക്ക് ഇരയാവരുതെന്ന് സൈനിക വക്താവ് അറിയിച്ചു.