
തിരുവനന്തപുരം .ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വികസനഭാഗധേയം നിശ്ചയിച്ച, പുതിയ സാമ്പത്തിക നയത്തിന്റെ ശില്‍പിയാണ് വിട പറഞ്ഞതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖങ്ങളിലൊന്നും ലോകം ഉറ്റുനോക്കിയ നേതാക്കളിലൊരാളുമായിരുന്നു ഡോ.മൻ മോഹൻസിംഗ് . സാമ്പത്തിക ഉദാരവത്കരണ നയങ്ങളിലൂടെ ഇന്ത്യയുടെ വാതിലുകൾ വിദേശ നിക്ഷേപത്തിന് തുറന്നിട്ടുകൊടുത്ത് അതുവഴി സാമ്പത്തിക വളർച്ചയുടെ വിത്തുപാകി. ഇന്ത്യയെ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.