general

ബാലരാമപുരം: ക്രിസ്മസ് സന്ദേശം ജനങ്ങളിലെത്തിച്ച് ബാലരാമപുരം വിശുദ്ധ സെന്റ് സെബസ്ത്യാനോസ് ഫെറോന ദേവാലയം. സാന്റാ തൊപ്പിയണിഞ്ഞ് ഇടവകയിലെ നൂറോളം കുട്ടികൾ സാന്റാ വാക്കിൽ പങ്കെടുത്തു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയിൽ മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സാന്റാ വാക്ക് സംഘടിപ്പിച്ചത്. ബാലരാമപുരം കാട്ടാക്കട റോഡിൽ റണ്ണേഴ്സ് ക്ലബും മതസൗഹാർദ്ദ കൂട്ടായ്മയും നൽകിയ സ്വീകരണത്തിൽ എം.വിൻസെന്റ് എം.എൽ.എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,​ മുൻ തഹസിൽദാർ കുമരേശൻ ചെട്ടിയാർ,​ തലയൽ ശിവക്ഷേത്രം മുൻ ഉപദേശകസമിതി സെക്രട്ടറി വി.എൽ.പ്രദീപ്,​ പ്രസിഡന്റ് കരുണാകരൻ,​അമ്പിളിക്കുട്ടൻ നായർ, ഷിബു തേമ്പാമുട്ടം,​​ നാഗരാജൻ,​ നദീഷ് നളിനൻ, മാളോട്ട് ക്ഷേത്രം പ്രസിഡന്റ് എൻ.​ഹരിഹരൻ,ശബരി സതീഷ്,​റാഫി.മഹേഷ്,​നിസ്താർ,​ബ്ലോക്ക് മെമ്പർമാരായ ആർ.എസ്.വസന്തകുമാരി, ​അഖില,​ ബി.ജെ.പി നേതാവ് ഷിബുകുമാർ,​സി.പി.ഐ മണ്ഡലം സെക്രട്ടറി അഴകി മഹേഷ് എന്നിവർ പങ്കെടുത്തു. ആറാലുംമൂട് മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിലും സാന്റാവാക്കിന് സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡന്റ് എൻ.നാസർ അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് എം.എൽ.എ,​ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജി,​നഗരസഭ കൗൺസിലർ ഡോ.എം.എ.സാദത്ത്,​കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ,​ജമാഅത്ത് ഇമാം അമീർ ബാഖവി,​ഇടവക വികാരി ഫാദർ വിക്ടർ എവരിസ്റ്രസ് എന്നിവർ പങ്കെടുത്തു.ഇടവക സെക്രട്ടറി ഷിബു,​വൈസ് പ്രസിഡന്റ ബസാനിയോ,​ഫിനാൻസ് സെക്രട്ടറി ജോസ്,​ട്രഷറർ അരുൺ ആന്റണി,​കമ്മിറ്റിഅംഗങ്ങളായ കെ.രാജ്,​വിൽഫ്രഡ് ജോസ്,​ജോണി,​ആന്റണി,​പയസ്,​ആനി.എസ്.​വിമൽ,​അനിത ജോൺസൺ,​പീറ്റർ ഡൊമിനിക്,​രാഹുൽ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.