ചേരപ്പള്ളി : ബാലസംഘം ആര്യനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് ആനന്ദേശ്വരം ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇൻഡോർ സ്റ്റേഡിയത്തിൽ ബാല കാർണിവൽ നടക്കും.പ്രശസ്ത കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്യും.ഓട്ട മത്സരം, കസേരകളി, നാരങ്ങാസ്പൂൺ, ബൗളിംഗ്, കഥപറച്ചിൽ, കടംകഥ, പാഠപുസ്തക കവിതാലാപനം, വയലാർ സിനിമാഗാനങ്ങൾ,എം.ടി. ഒരു ഓർമ്മക്കുറുപ്പ് (ലഘു പ്രഭാഷണം) പൊതുവിജ്ഞാനക്വിസ് എന്നിവ ഉണ്ടാകും.ഓരോ മത്സരവും,എൽ,പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ ഇനങ്ങളിലാണ് നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.