suspended

ആര്യനാട്:മദ്യലഹരിയിൽ കാർ ഓടിച്ച് ഓട്ടോറിക്ഷയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ പെ‌ാലീസ് അസോസിയേഷൻ ഭാരവാഹിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.വിളപ്പിൽശാല സ്റ്റേഷനിലെ സി.പി.ഒ വെളിയന്നൂർ ആർ.രതീഷിനെയാണ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ഞായർ രാത്രി പുളിമൂട് ജംഗ്ഷന് സമീപം ഓട്ടോയെ ഇടിച്ച ശേഷംകടന്ന കാറിനെ നാട്ടുകാർ പിന്തുടർന്നാണ് രതീഷിനെ പിടികൂടി പെ‍ാലീസിന് കൈമാറിയത്.മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആര്യനാട് പെ‌ാലീസ് അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.