kweu-citu

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ഭൂമിയും സ്ഥലങ്ങളും സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള നീക്കങ്ങൾക്കെതിരേ കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) തിരുവനന്തപുരം ജലഭവന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധർണയും നടത്തി.ജലഭവന് മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് പി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിൻ, സംസ്ഥാന കമ്മിറ്റി അംഗം ഹംസത്ത്, വനിതാ കൺവീനർ സ്മിത, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആർ.ശ്രീകുമാർ, ജയകുമാർ, ജില്ലാ ട്രഷറർ വി.എം.മനോജ് എന്നിവർ സംസാരിച്ചു.