uae

തിരുവനന്തപുരം:92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള യു.എ.ഇയിലെ പതിനഞ്ചാമത് ശിവഗിരി തീർത്ഥാടന സംഗമത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു.

എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി യൂണിയനുകളുടെയും ശാഖകളുടെയും മറ്റ് പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ബ്രോഷർ പ്രകാശനം എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജൻ എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ,അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ എന്നിവർക്ക് നൽകി നിർവഹിച്ചു.

രാവിലെ ഗണപതി പൂജയോടെ ആരംഭിക്കുന്ന പരിപാടിക്ക് ശേഷം ശിവഗിരി മഹാസമാധി മാതൃകയിൽ തയ്യാറാക്കിയ ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജ,സർവഐശ്വര്യപൂജ എന്നിവ നടക്കും. തീർത്ഥാടന പദയാത്ര,തീർത്ഥാടന സമ്മേളനം,ഗുരുപൂജ പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും ആക്ടിംഗ് സെക്രട്ടറിയുമായ പ്രസാദ് ശ്രീധരൻ പറഞ്ഞു. തീർത്ഥാടന സംഗമ സമ്മേളനത്തിൽ ശിവഗിരി മഠത്തിൽ നിന്നുള്ള സന്യാസിമാർ,എസ്.എൻ.ഡി.പി യോഗം നേതാക്കന്മാർ,സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ ഷൈൻ കെ.ദാസ് അറിയിച്ചു. ബ്രോഷർ പ്രകാശന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജൻ,വൈസ് ചെയർമാനും ആക്ടിങ് സെക്രട്ടറിയുമായ പ്രസാദ് ശ്രീധരൻ,തീർത്ഥാടന സംഗമം ജനറൽ കൺവീനർ ഷൈൻ കെ.ദാസ്,യുത്ത് വിംഗ് യു.എ.ഇ കൺവീനർ സാജൻ സത്യ,തീർത്ഥാടനകമ്മിറ്റി ജോയിന്റ് ജനറൽ കൺവീനർമാരായ രാജ്ഗുരു,കലേഷ്,മനോജ്,ഫിനാൻസ് കമ്മിറ്റി കൺവീനർ പ്രിയൻദാസ്,റിഫ്രഷ്മെന്റ് കമ്മിറ്റി കൺവീനർ ഡിജോ കീർത്തി,മീഡിയ കമ്മിറ്റി കൺവീനർ സുധീഷ് സുഗതൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: യു.എ.ഇയിലെ പതിനഞ്ചാമത് ശിവഗിരി തീർത്ഥാടന സംഗമത്തിന്റെ ബ്രോഷർ പ്രകാശനം നടന്നപ്പോൾ