നെടുമങ്ങാട് : നെടുവേലി വയലാർ ആർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സുവനീർ പ്രകാശനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ക്ളബ് പ്രസിഡന്റ് എസ്. ആർ.വിജയൻ,വി.ബി. ജയകുമാർ,ബീന അജിത്ത്, അനുജ എ.ജി,സന്തോഷ്,നിഷ,എ.ഭാസി എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റുകളായ ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ,അദ്ധ്യാപകരായ എച്ച്. അബ്ദുൽസലാം,രാധാകൃഷ്ണൻ നായർ, ഗോപകുമാർ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവരെ ആദരിച്ചു.സംഘാടക സമിതി ചെയർമാൻ നെടുവേലി രവി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ. ബി. രതീഷ് കുമാർ സ്വാഗതവും അഖിൽ വി. എൽ നന്ദിയും പറഞ്ഞു. 50 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, ജില്ലാതലാ ഖോ- ഖോ ടൂർണ്ണമെന്റ്, നവീന എൽ. ആറിന്റെ ചിത്രപ്രദർശനം എന്നിവ നടന്നു.