തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷത്തിന് പിരിവ് നൽകിയില്ലെന്നാരോപിച്ച് അന്യസംസ്ഥ‌ാന തൊഴിലാളികളെ ആക്രമിച്ചതായി പരാതി. ആക്രമണം നടത്തിയവരെ കുറിച്ച് വിവരം നൽകിയിട്ടും പേരുകൾ ഒഴിവാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായാണ് ആരോപണം. ആസാം സ്വദേശികളായ സഹദേവ് ദാസ്, സുജൻദാസ്, കമൽദാസ് എന്നിവരാണ് ആക്രമണത്തിനിരയായത്‌. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മർദ്ദനത്തിനിരയായവർ പറഞ്ഞു.തിരുമലയിൽ വാടകയ്ക്ക് താമസിക്കുന്നവരാണിവർ. 22ന് രാത്രിയായിരുന്നു സംഭവം. കുന്നപ്പുഴ സ്വദേശികളായ ഒരു സംഘം ക്രിസ്‌മസ് ആഘോഷത്തിന് പണം ആവശ്യപ്പെടുകയും 500 രൂപ നൽകിയപ്പോൾ 2000 രൂപ നൽകണമെന്നാവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.സംഭവത്തിന് പിന്നാലെ പൂജപ്പുര പൊലീസ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തു.