prakasanam

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ ആനുവൽ ഡേയോട് അനുബന്ധിച്ച് ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എ.ആർ. സുരേശന്റെ 'ഓർമ്മകളുടെ പുഴ" (സഞ്ചാരവും അനുഭവങ്ങളും) എന്ന ആത്മകഥയുടെ പ്രകാശനവും ആനുവൽ ഡേ ഉദ്ഘാടകനും മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ നിർവഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ, സെക്രട്ടറി ഡോ. എ.ജി. രാജേന്ദ്രൻ,അക്കാഡമിക് കമ്മിറ്റി കൺവീനർ എൻജി.ചന്ദ്രബാബു.ബി,സ്കൂൾ പ്രിൻസിപ്പൽ പി.കെ.ശ്രീകല,യൂട്യൂബറും പൂർവ വിദ്യാർത്ഥിയുമായ കാർത്തിക് സൂര്യ,വൈസ് പ്രിൻസിപ്പൽ ദീപ്തി ടി. ആനുവൽ ഡേ ഇൻ ചാർജ് മായാനാഥ്.ആർ, കോഓർഡിനേറ്റർ ഷൈജ എൻ.എസ് എന്നിവർ പങ്കെടുത്തു.