നെടുമങ്ങാട്: പരിയാരം സംസ്കാര വായനശാലയുടെ നാല്പതാമത് വാർഷികാഘോഷത്തിന് തിരിതെളിഞ്ഞു.ഇന്ന് വൈകിട്ട് 5ന് നാട്ടുപഴമ -കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.7ന് ട്രാക്ക് ഗാനമേള. 29ന് രാവിലെ 9ന് കുട്ടികളുടെ ക്വിസ് മത്സരം. വൈകിട്ട് 4ന് മെഗാ ചെണ്ടമേളവും കളരിപ്പയറ്റും. 5.30ന് സമാപന സമ്മേളനം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എസ്. എസ്. ബിജു അദ്ധ്യക്ഷനാവും.സെക്രട്ടറി കെ.ശശിധരൻ,വി.ഷിനിലാൽ, എസ്. രവീന്ദ്രൻ, ഇരിഞ്ചയംരവി, അസീം താന്നിമൂട്, എം.എസ്. ബിനു തുടങ്ങിയവർ പങ്കെടുക്കും.