crime

കുളത്തൂർ :ക്രിസ്മസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35) ജോജോ (25) അഖിൽ (35) എന്നിവരയൊണ് തുമ്പ പൊലീസ് അറസ്റ്റു ചെയ്തത്. മുൻ വിരോധം പറഞ്ഞു തീർക്കാൻ എന്ന വ്യാജേന പ്രതികൾ സഹോദരങ്ങളും നെഹ്റു ജംഗ്ഷനിൽ താമസിക്കുന്നവരുമായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി മാരകമായി വെട്ടി പരിക്കേൽപ്പിക്കു കയായിരുന്നു. വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. തുമ്പ എസ് എച്ച് ഒ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.