sangamam

തിരുവനന്തപുരം: സുനാമിയുടെ ഓർമയിൽ ഒരു മഴവിൽ കൂട്ടായ്മ സർവമത സംഗമം സംഘടിപ്പിച്ചു. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാളിന്റെ നേതൃത്വത്തിലാണ് പൂജപ്പുര മണ്ഡപത്തിൽ 'മഴവിൽ കൊടി ഉയരട്ടെ,സ്നേഹത്തിൻ കൊടി ഉയരട്ടെ' റെയിൻബോ സർവമത പ്രാർത്ഥനാ സംഗമം നടന്നത്. സ്വാമി അശ്വതി തിരുനാൾ നേതൃത്വം നൽകിയ പ്രാർത്ഥനാ സംഗമത്തിൽ ഗുരു ജ്ഞാനതപസി, പാളയം പള്ളി ഇമാം ഡോ.സുഹൈബ് മൗലവി, ഇമാം അബ്ദുൾ ഗഫ്ഫാർ മൗലവി, രാമൻപിള്ള, ലുതർസഭ ബിഷപ്പ് ക്രിസ്റ്റോഫർ ഡേവിഡ് ലുതർ, ഫാദർ തോമസ് കുളങ്ങര(കത്തോലിക്ക സഭ)രാജേന്ദ്രൻ സ്വാമി,അഡ്വ.പ്രേമംദാസ് യഹൂദി(ജൂതമതം പ്രതിനിധി)സിഖ് മത നേതാവ് ബൽരാജ് സിംഗ്,ഫാ. രതീഷ് (സി.എസ്.ഐ) ബാഹായി മത പ്രതിനിധി ജ്യോതി പ്രഭാകർ,ഹിന്ദു ധർമ പരിഷദ് അദ്ധ്യക്ഷൻ ഗോപാൽജി,ഫാദർ അനീഷ് കുപ്പച്ചൻ,സ്വാമി അനിൽ അനന്തപുരി,സുജ രാമദാസ്(സാക്ഷി,സ്ത്രീ മുന്നേറ്റ സംഘടന പ്രസിഡന്റ്‌)ജയദേവൻ,പനച്ചിമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു. മാവേലിക്കര സാക്ഷി വനിതാ കൂട്ടായ്മയുടെ നൃത്ത സംഗീത പരിപാടികളും നടന്നു.