d

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ നോർത്ത് യു.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷി കുട്ടികൾക്കായി ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചു.സമഗ്ര ശിക്ഷാ കേരള, തിരുവനന്തപുരം നോർത്ത് യു.ആർ.സി സ്പെഷ്യൽ എഡ്യൂക്കേറ്റർ സവിതയും സൗമ്യയുമാണ് സാന്റാക്ലോസിന്റെ വേഷത്തിലെത്തി കുട്ടികളെ സന്ദർശിച്ചത്.ജി.ബി.എച്ച്.എസ്.എസ് പേട്ടയിലെ കിരൺകുമാറിനും ഹാജി വള്ളക്കടവ് സ്കൂളിലെ ആദിലിനും പട്ടം സ്കൂളിലെ അശ്വിനിക്കും കോൺക്കോർഡിയ എച്ച്.എസ്.എസിലെ മീനുവിനുമാണ് അദ്ധ്യാപകർ സപ്രൈസ് കൊടുത്തത്.കുട്ടികൾക്ക് മധുരം നൽകിയ ശേഷമാണ് അദ്ധ്യാപകർ മടങ്ങിയത്.