കുളത്തൂർ : കുളത്തൂർ ശ്രീനാരായണ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 92-ാമത് ശിവഗിരി തീർത്ഥാടന മതമൈത്രി പദയാത്ര നാളെ രാവിലെ 6.30 ന് കോലത്തുകര ശിവ ക്ഷേത്രത്തിൽ നിന്ന് തിരിക്കും. ക്ലബ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരന്റെ അദ്ധ്യക്ഷതയിൽ രാവിലെ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ മതമെെത്രി പദയാത്ര ഉദ്ഘാടനം ചെയ്യും. പദയാത്രാകമ്മിറ്റി കോഓർഡിനേറ്റർ കോലത്തുകര രാജു സ്വാഗതം പറയും. ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ് ബാബു പീതപതാക കൈമാറും. ക്ലബ് സെക്രട്ടറി വി. വിശ്വരാജൻ ആമുഖ പ്രഭാഷണം നടത്തും. പദയാത്ര ക്യാപ്റ്റൻ ശംഭാേ മഹാദേവ അനിഅയ്യപ്പദാസ്, വൈസ് ക്യാപ്റ്റൻ മിനി ബാബു തുടങ്ങിയവർ പങ്കെടുക്കും. പദയാത്ര കൺവീനർ എം. അനിൽകുമാർ നന്ദി പറയും. തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ ക്ലബ്ബ് അംഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും. പദയാത്രികർക്ക് കുളത്തൂർ തെക്കുംഭാഗത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഒരുക്കുന്ന പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് സെക്രട്ടറി വി.വിശ്വരാജനും പ്രസിഡന്റ് മണപ്പുറം ബി.തുളസീധരനും അറിയിച്ചു.