കാട്ടാക്കട: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നമ്പർ പ്ലേറ്റ് ഇല്ലാത്തത് ഉൾപ്പെടെ 15 ഓളം വാഹനങ്ങൾ പൊലീസ് കണ്ടെത്തി.തുടർ പരിശോധനയിൽ ഇതേ വീട്ടിൽ നിന്നു 25 ലധികം ആർ.സി ബുക്കുകളും കണ്ടെടുത്തു.കാട്ടാക്കട എസ്.എച്ച്.ഒ മൃദുൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാട്ടാക്കട മഠത്തികോണം കീഴ് വാണ്ടയിൽ സുജിന്റെ സുജിൻ ഭവനിൽ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാഹനങ്ങൾ കണ്ടെടുത്തത്.പണയം എടുത്ത വാഹനങ്ങൾ ആണ് കൂടുതലും. ഈ വാഹനങ്ങൾ പലതും വാടകക്ക് കൊടുക്കുന്നതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.