
കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പോങ്ങനാട് ജംഗ്ഷൻ ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടന്നു.പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ആർ.മനോജിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ശുചീകരണ യജ്ഞം വാർഡ് മെമ്പർ പോങ്ങനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ.സബീന സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ അൽസി റ്റി.ബി.നന്ദിയും പറഞ്ഞു.