വെമ്പായം:വേറ്റിനാട് കാളിദാസ റസിഡന്റ്സ് അസോസിയേഷൻ ഏഴാം വാർഷിക ആഘോഷവും കുടുംബ സംഗമവും സ്നേഹ വിരുന്നും ഇന്ന് വൈകിട്ട് 3ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.അസോസിയേഷൻ പ്രസിഡന്റ് ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.ശ്യാം ലാൽ സ്വാഗതം പറയും.വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനാ ജയൻ മുതിർന്ന വ്യക്തികളെ ആദരിക്കും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ജോസ് ഡി സുജിവ് മുഖ്യ പ്രഭാഷണം നടത്തും.ഗിന്നസ് റിക്കോർഡ് ജേതാവ് ദീപു.വി മുഖ്യാതിഥിയായിരിക്കും.