കല്ലമ്പലം: ഇടമൺനില ശ്രീവിലാസ് എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും കനക ജൂബിലി ആഘോഷവും സംയുക്ത വാർഷിക പൊതുയോഗവും ഇന്ന് രാവിലെ 9 ന് ഇടമൺനില എസ്.എൻ.വി എൽ.പി.എസിൽ നടക്കും.ചിറയിൻകീഴ്‌ താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവുമായ അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എ.വി.അനിൽകുമാർ സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് സരളാകുമാരി നന്ദിയും പറയും.തുടർന്ന് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്‌ വിതരണം ചെയ്യും.