kjayakumar

തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരർ സ്മാരക ട്രസ്റ്റിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പാച്ചല്ലൂർ സുകുമാരൻ സ്‌മാരക അവാർഡിന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ അർഹനായി. 25,000രൂപയും ശില്പ‌വും, പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

35 വയസിനു താഴെയുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കഥ-ആദിത്ത് കൃഷ്‌ണ ചെമ്പത്ത് (മലപ്പുറം), കവിത-ഗണേഷ് പുത്തൂർ (ആലപ്പുഴ),വിജിമോൾ, നോവൽ അഖിൽ സി.എം(തിരുവനന്തപുരം) എന്നിവർ അർഹരായി.

ജൂറി അംങ്ങളായ കവിയും മാദ്ധ്യമ പ്രവർത്തകനുമായ എൻ.പി.ചന്ദ്രശേഖരൻ, സ്വരൂപ കർത്ത, ട്രസ്റ്റ് സെക്രട്ടറി അജിത് പാവംകോട്, ഖജാൻജി സുനിൽ പാച്ചല്ലൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജനുവരി 10ന് രാവിലെ 9ന് പ്രസ് ക്ലബിൽ മന്ത്രി വി.എൻ.വാസവൻ അവാർഡ് നൽകും. മുൻ ഡി.ജി.പി ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും.