ബാലരാമപുരം: കൈത്തറി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) 31ന് മംഗലത്തുകോണം എസ്.എൻ ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന സംസ്ഥാന സമ്മേളനം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തെതുടർന്ന് ജനുവരി 9ലേക്ക് മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധൻ,ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.ജനുവരി 9ന് മംഗലത്തുകോണം എസ്.എൻ ഒാഡിറ്റോറിയത്തിൽ സംസ്ഥാന സമ്മേളനം നടക്കും.