abvp-vaisak

തിരുവനന്തപുരം : എ.ബി.വി.പി കേരളയുടെ സംസ്ഥാന അദ്ധ്യക്ഷനായി ഡോ.വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ഇ.യു.ഈശ്വരപ്രസാദിനെയും വീണ്ടും തിരഞ്ഞെടുത്തു. 2025 - 2026 വർഷത്തെ സംഘടനാ തിരഞ്ഞെടുപ്പിന് വരണാധികാരി ഡോ.ബി.ആർ.അരുൺ നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ ജനുവരി 3,4,5 തീയതികളിൽ എറണാകുളത്ത് നടക്കുന്ന 40-ാമത് സംസ്ഥാന സമ്മേളനത്തിൽ ചുമതലയേൽക്കും.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഡോ.വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ല്യൂ പഠനം പൂർത്തിയാക്കിയ ഇ.യു.ഈശ്വരപ്രസാദ് എറണാകുളം കാലടി സ്വദേശിയാണ്.

കേ​ക്ക് ​വി​വാ​ദം​:​ ​സു​നിൽ
കു​മാ​റി​നെ​ ​ത​ള്ളി​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി

തൃ​ശൂ​ർ​:​ ​കേ​ക്ക് ​വി​വാ​ദ​ത്തി​ൽ​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ​ ​ത​ള്ളി​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജ്.​ ​മേ​യ​റു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​കേ​ക്ക് ​കൈ​മാ​റി​യ​തി​ൽ​ ​തെ​റ്റൊ​ന്നു​മി​ല്ല.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സു​നി​ൽ​ ​കു​മാ​ർ​ ​വൈ​കാ​രി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല.​ ​സു​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞ​ത് ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​മാ​ണ്.​ ​ആ​ഘോ​ഷ​ ​വേ​ള​ക​ളി​ലെ​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​കാ​ണേ​ണ്ട​തി​ല്ല.​ ​എ​ൽ.​ഡി.​എ​ഫ് ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണം​ ​ഇ​പ്പോ​ൾ​ ​മു​മ്പോ​ട്ടു​ ​പോ​കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും​ ​കെ.​കെ.​വ​ത്സ​രാ​ജ് ​പ​റ​ഞ്ഞു.
സു​നി​ൽ​ ​കു​മാ​റി​ന്റെ​ ​നി​ല​പാ​ടി​നോ​ട് ​ത​നി​ക്ക് ​യോ​ജി​പ്പി​ല്ലെ​ന്ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​ആ​വ​ർ​ത്തി​ച്ചു.