30

ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയപാതയിലെ പരശുവയ്ക്കൽ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒരേ സ്ഥലത്ത് നടന്നത് നിരവധി അപകടങ്ങളാണ്.

വെള്ളിയാഴ്ച വൈകിട്ട് 7ന് ദിശമാറിയെത്തിയ ബൈക്ക് യാത്രികനെ പാറശാലയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്ന ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അപകടസ്ഥലത്തു നിന്നും ഏറെ ദൂരം ആംബുലൻസ് യുവാവിനെ മുന്നോട്ടു വലിച്ചിഴച്ച് കൊണ്ടുപോയെങ്കിലും ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന്ബൈക്ക് യാത്രികൻ നിമിഷങ്ങൾക്കുള്ളിൽ സ്ഥലമോ, പേരോ പറയാതെ നാട്ടുകാരുടെ മുന്നിൽ നിന്നും പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു.

അപകടം പതിവ്

ഒരു മാസത്തിനുള്ളിൽ ചെറുതും, വലുതുമായി 12ഓളം അപകടങ്ങൾ ഒരേ സ്ഥലത്തും ഒരേക്യാമറയിലുമാണ് പതിഞ്ഞത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന അംബുലൻസ് റോഡ് വശത്ത് നിന്നും ദിശമാറി ബൈക്ക് യാത്രികനെ ഇടിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പരശുവയ്ക്കൽ ജംഗ്ഷന്സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയ്ക്ക് ഉദിയൻകുളങ്ങര സ്വദേശിയായ പാറുകുട്ടി അമ്മയെ (85) ബൈക്കിടിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.