
ആര്യനാട്:ക്രിസ്മസിന് ആര്യനാട് ബിവറേജസ് ഷോപ്പിന് മുന്നിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ആര്യനാട് കണിയാകുഴി എസ്.കെ നിവാസിൽ ദീപു(25), ഇരിഞ്ചൽ കണിയാകുഴി കിഴക്കുംകര വിട്ടിൽ പ്രവീൺ(25),കുറ്റിച്ചൽ കൊങ്ങറക്കോണം ചന്ദ്രോദയത്തിൽ അനുചന്ദ്രൻ(24) എന്നിവരാണ് അറസ്റ്റിലായത്.മദ്യം വാങ്ങാനായെത്തിയ പ്രതികൾ ബൈക്ക് പാർക്ക് ചെയ്തതിലുള്ള തർക്കത്തെത്തുടർന്ന് കുളപ്പട സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സ്രഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വേണു,പ്രസാദ്, സി.പി. ഒ രാജേഷ്,ഷജീർ എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.