
കിളിമാനൂർ:ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന പരിശീലന പരിപാടി പഴയകുന്നമ്മേൽ ഗ്രാമപഞ്ചായത്ത് രാജ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു.പഞ്ചായത്ത് മെമ്പർ എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പഴയകുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ് സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,വാർഡ് മെമ്പർ ബി.ഗിരിജകുമാരി എന്നിവർ സംസാരിച്ചു.ശ്രീലക്ഷ്മി എൽ ക്ലാസ് നയിച്ചു.