
തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് പൂവണംക്കുഴിവീട്ടിൽ ആഷ്ലിന് ജീവിക്കാൻ സുമനസുകളുടെ കരുണ വേണം. രണ്ടാംവയസിൽ മാരകമായ അർബുദം പിടിപെട്ട ആഷ്ലിന് മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.ദിവസവേതന ജീവനക്കാരായ പ്രബാഷ് ഹസീന ദമ്പതികളുടെ ഏക മകനാണ് ഒൻപതുകാരനായ ആഷ്‌ലിൻ. അർബുദം പിടിപെട്ടപ്പോൾ ആദ്യ മൂന്നുവർഷം ആർ.സി.സിയിൽ ചികിത്സ തേടി. അഞ്ചാം വയസിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടെത്തിയതോടെ തലശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു. ഇപ്പോൾ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മജ്ജ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിലാണ് ചികിത്സിക്കുന്നത്. ശസ്ത്രക്രിയക്ക് 35,00,000 രൂപ ആവശ്യമാണ്. കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്. വാടകവീട്ടിൽ താമസിക്കുന്ന കുടുംബം തുടർപഠനത്തിനും ചികിത്സയ്ക്കും സഹായഹസ്തം നീട്ടുകയാണ്. ഫെഡറൽ ബാങ്ക്-പേരൂർക്കട ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 14160100129184, ഐ.എഫ്.എസ്.സി നമ്പർ- FDRL 0001416