
തിരുവനന്തപുരം: നാടിന്റെ മുന്നേറ്റത്തിൽ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് കവിയും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചുവെള്ളായണി. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കവിതാലോകം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി. പ്രീതാരാജ്, വൃന്ദ വിനീഷ് കുമാർ, എസ്. നേഹ, സി. ഹബീബ സുൽത്താന, അവന്തിക. എസ്. അജി, എം. എസ്. ഫഹീഹ, അഭിജിത്ത് എസ്.കുമാർ തുടങ്ങിയവർ സംസാരിച്ചു.