l

തിരുവനന്തപുരം: കേരള ഹിന്ദി സാഹിത്യ അക്കാഡമിയുടെ 44-ാം വർഷികാഘോഷവും അക്കാഡമി സ്ഥാപകൻ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 102-ാം ജന്മദിനാചരണവും സ്റ്റാച്യു മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി ഉദ്ഘാടനം ചെയ്തു. മികച്ച ഹിന്ദീ ഗവേഷണ പ്രബന്ധത്തിനുള്ള 50,000 രൂപയും ഫലകവും അടങ്ങുന്ന ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ജെ.അജിതകുമാരിയ്ക്ക് മുൻപ്രധാനമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ സമ്മാനിച്ചു.അക്കാഡമി ജനറൽ സെക്രട്ടറി ഡോ.എസ്.സുനന്ദ, എസ്.എൻ. കോളേജ് മുൻ അദ്ധ്യക്ഷ ഡോ.എസ്.ലീലാകുമാരി അമ്മ, അക്കാഡമി മുഖ്യ രക്ഷാധികാരി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ഡോ.എൻ.രാധാകൃഷ്ണൻ, കെ.രാമൻപിള്ള, ഡോ.വി.വി.വിശ്വം, കെ.ശ്രീലത, ഡോ.എം.എസ്.വിനയചന്ദ്രൻ, നീരജ രാജേന്ദ്രൻ, അക്കാഡമി സെക്രട്ടറി ഡോ.വിഷ്ണു ആർ.എസ്.എന്നിവർ പങ്കെടുത്തു.