1

തിരുവനന്തപുരം:മലയാറ്റൂർ രാമകൃഷ്ണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയാറ്റൂർ രാമകൃഷ്ണന്റെ 27ാമത് ചരമവാർഷിക ദിനത്തിൽ അനന്തയാത്രയുടെ ഇരുപത്തിയേഴ് വർഷങ്ങൾ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.കരമന ശാസ്ത്രീ നഗർ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരി പ്രൊഫ.ചന്ദ്രമതി ഉദ്ഘാടനം ചെയ്തു.സംവിധായകനും ചിത്രകാരനുമായ അമ്പിളി മലയാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തി.ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ മ‍ഞ്ജു ജി.എസ്,​ശാസ്ത്രി നഗർ അസോസിയേഷൻ പ്രസിഡന്റ് ആർ.സഹദേവൻ നായർ,​കരമന റിവർ ബണ്ട് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്വാമിനാഥൻ,​ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ ശ്രീകുമാർ,​ഭരണസമിതി അംഗം ജോൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.