
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇവർ അനധികൃതമായി കൈപ്പറ്റിയെ പെൻഷൻ തുക 18 ശതമാനം പലിശസഹിതം ഈടാക്കാനും നിർദ്ദേശമുണ്ട്.
സംസ്ഥാന സർവീസിലെ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ കേരള നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അതത് വകുപ്പുകൾ നടപടിയെടുക്കാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതുവരെ റവന്യു, കൃഷി, പൊതുഭരണം, മൃഗസംരക്ഷണ വകുപ്പുകളിലായി 145 ജീവനക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.