1

വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സംഭൽ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിലും പാലസ്തീന് അനുകൂലമായും പോസ്റ്ററുകൾ പതിച്ച ബംഗാൾ സ്വദേശി മുഹമ്മദ് ഇക്ബാലിനെ (19) റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് സമഗ്ര അന്വേഷണമാരംഭിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥർ എന്നിവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ കഴിഞ്ഞു. ഇവർ തലസ്ഥാനത്ത് തുടരുകയാണ്. പ്രതി നൽകിയ മേൽവിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടൽ, താമസിച്ചിരുന്ന മുറി എന്നിവ പൊലീസ് പരിശോധിച്ചു. ഒന്നര വർഷമായി ഇയാൾ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. ഇവിടെ ഇയാളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.