
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനത്തിൽ റെക്കാഡ്. 23ന് നേടിയെ 9.22 കോടി രൂപയാണ് നേട്ടമായത്. കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന റെക്കാഡാണ് മറികടന്നത്. ശബരിമല സ്‌പെഷ്യൽ സർവിസിനൊപ്പം മറ്റ് സർവിസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തതാണ് നേട്ടത്തിന് പ്രധാന കാരണം. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ പറഞ്ഞു. മുഴുവൻ ജീവക്കാരേയും മന്ത്രി അഭിനന്ദിച്ചു.