
കൊച്ചി: നാല് കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്. പഞ്ചിമബംഗാൾ കൃഷ്ണഗഞ്ച് സ്വദേശിയും ഇവിടുത്തെ ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. ചൈനീസ് തട്ടിപ്പ് കമ്പനികളുമായി ബന്ധമുള്ള ഇയാൾക്കായി പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേയ്ക്കും. ലിങ്കൺ ബിശ്വാസുമായി ബന്ധമുള്ള ചിലരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. കേസിൽ രണ്ട് മലയാളികൾ നേരത്തെ അറസ്റ്റിലായിരുന്നു.