തിരുവനന്തപുരം: കളിചിരികളും പാട്ടുമായി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു ശ്രീചിത്രാ ഹോമിലെ കുട്ടികൾ.
കേരളകൗമുദി ബോധപൗർണമി ക്ലബ്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ ചാമ്പ്യൻ ഒഫ് ഹ്യുമാനിറ്റി, കരമന എച്ച്.എച്ച്.എം.എസ് പി.ബി എൻ.എസ്.എസ് വിമൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേക്ക് മുറിക്കാനും പാട്ടുപാടാനും മത്സരങ്ങളിൽ പങ്കെടുക്കാനും കുട്ടികൾക്കൊപ്പം എൻ.എസ്.എസ് വോളന്റിയർമാരും പങ്കുചേർന്നു. പരിപാടി ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ലയൺ എം.എ.വഹാബ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ എ.കെ.ഷാനവാസ് മുഖ്യാതിഥിയായി. കെ.ടി.പി.ഡി.സി പ്രസിഡന്റ് ആർ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് നീറമൺകര വനിതാ കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ.ശുഭാ.ആർ.നായർ പുതുവത്സര സന്ദേശം നൽകി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ ബോധപൗർണമി സന്ദേശം നൽകി. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ എസ്.ഡി.കല, ജിജി.എം.ജോൺ, സജിത ഷാനവാസ്, അസിസ്റ്റന്റ് പ്രൊഫ. എസ്.മായ, ശ്രീചിത്രാഹോം സൂപ്രണ്ട് വി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.