1

വിഴിഞ്ഞം: കോട്ടുകാൽ മരുതൂർക്കോണം എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു.

താലൂക്ക് യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ,മേഖല ഇൻസ്‌പെക്ടർ സുഭാഷ്,കരയോഗം പ്രസിഡന്റ് ശിവകുമാർ കെ.എസ്,സെക്രട്ടറി ശ്രീകുമാരൻ നായർ,വൈസ് പ്രസിഡന്റ് സത്യകുമാർ.കെ,ട്രഷറർ എം.രാജീവ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ താലൂക്ക് യൂണിയൻ ചെയർമാൻ അനുമോദിച്ചു.