
വർക്കല: വോയ്സ് ഒഫ് വർക്കലയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വർക്കല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്‌തു.
വോയ്സ് ഒഫ് വർക്കല ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,ജനറൽ കൺവീനർ ബി.ജോഷി ബാസു,ആർ. സുലോചനൻ എന്നിവർ സംസാരിച്ചു. ഐ.എം.എ വർക്കല യൂണിറ്റ് പ്രസിഡന്റ് ഡോ.രാമകൃഷ്ണ ബാബു, സെക്രട്ടറി ഡോ.സജു സഹദേവൻ,എക്സിക്യൂട്ടീവ് അംഗം ഡോ.അസ്‌ലാം,ഡോ.മീനു,ഡോ.ബിജു മോനോൻ,ഡോ.സാബു, ഡോ.സുഭഗൻ രാഘവൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ.ഗിരിജാസ് സ്കാൻ സൗജന്യ പ്രോസ്ട്രൈറ്റ് അൾട്രാ സൗണ്ട് സ്കാനിംഗും സിസ്റ്റോപിക് ലബോറട്ടറീസ് സൗജന്യ മരുന്നു വിതരണവും നടത്തി.