വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കോട്ടപ്പുറം ഡിവിഷൻ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ.കെ.ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.

ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ,കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു എന്നിവർ സംസാരിച്ചു. കോട്ടപ്പുറം ഡിവിഷൻ പ്രസിഡന്റായി തിങ്കൾ ഗോപകുമാർ,വൈസ് പ്രസിഡന്റുമാരായി ടി.മുത്തപ്പൻ,ആർ.മനോഹരൻ,രതീഷ് കൃഷ്‌ണൻ വി.ഷാജി,സെക്രട്ടറിമാരായി കെ.രാമസ്വാമി,അലൻ ജോൺസൻ, ടി.മധു എൻ.പ്രഭാകരൻ എന്നിവരെ തിരഞ്ഞെടുത്തു.