
നെയ്യാറ്റിൻകര: പാർലമെന്റിൽ ഡോ.അംബേദ്കറെ അപമാനിച്ചതിലും രാഹുൽ ഗാന്ധിക്കെതിരായ കള്ളക്കേസിലും പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ടൗൺ മണ്ഡലം പ്രസിഡന്റ് വി.എസ് സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.മൊഹിനുദ്ദീൻ,ജോസ് ഫ്രാങ്ക്ളിൻ,ഗോപാലകൃഷ്ണൻ നായർ,വെൺപകൽ അവനീന്ദ്രകുമാർ,ചമ്പയിൽ ശശി,എൻ.ശൈലേന്ദ്രകുമാർ,അഹമ്മദ് ഖാൻ,ജയരാജ് തമ്പി, അഡ്വ.കെ.ആർ.ഷിജുലാൽ വിനീത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. റോയി റൊമാൻസ് നന്ദി പറഞ്ഞു.