തിരുവനന്തപുരം: ജനുവരി 7 മുതൽ 13 വരെ നിമയസഭ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ 'എന്റെ എഴുത്തിന്റെയും വായനയുടേയും ജീവിതം' എന്ന സെഷനിൽ എഴുത്തുകാർ സർഗസൃഷ്ടികളെക്കുറിച്ചും വായനാ ലോകത്തെക്കുറിച്ചും മനസുതുറക്കും.
ആദ്യ ദിനത്തിൽ ബെന്യാമിനും ബിപിൻ ചന്ദ്രനുമാണ് സംവദിക്കുക. പ്രൊഫ. ആദിത്യ മുഖർജി 'നെഹ്രൂസ് ഇന്ത്യ' എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കും. തുടർന്നുള്ള ദിനങ്ങളിൽ നാട്ടുനനവൂറുന്ന കഥയുടെ കൈവഴികളെക്കുറിച്ച് ഫ്രാൻസിസ് നൊറോണയും ജിസ ജോസും ജേക്കബ് എബ്രഹാമും സംവദിക്കുമ്പോൾ തന്റെ രചനയായ ഉലയെക്കുറിച്ച് കെ.വി. മോഹൻകുമാറും സംസാരിക്കും. അശ്വതി ശ്രീകാന്ത്, വിനിൽ പോൾ, അഖിൽ പി .ധർമജൻ, നിമ്ന വിജയ്, ബിനീഷ് പുതുപ്പണം, പ്രിയ. എ.എസ്, പി.കെ. പാറക്കടവ്, സുഭാഷ് ചന്ദ്രൻ, ചന്ദ്രമതി, ഗ്രേസി, ഇ.കെ. ഷാഹിന, സുസ്‌മേഷ് ചന്ത്രോത്ത് എന്നിവരും പങ്കെടുക്കും. 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാദ്ധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും.