
ആര്യനാട്: ആര്യനാട് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വില്പന ശാലയിൽ നിന്ന് ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവർന്നു.ഞായറാഴ്ച പുലർച്ചെ 4മണിയോടെയാണ് സംഭവം. ബിവറേജസിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് 2പേർ അകത്തു കടന്ന് കവർച്ച നടത്തുന്നത് സി.സി.ടി.വി.ദൃശ്യങ്ങളിലുണ്ട്.കൗണ്ടറിലുണ്ടായിരുന്ന രൂപയും റാക്കുകളിലെ മദ്യക്കുപ്പികളുമാണ് കവർന്നത്.മുഖംമൂടി ധരിച്ച മോഷ്ടാക്കൾ കൃത്യത്തിന് ശേഷം സി.സി.ടി.വി ക്യാമറയുടെ കേബിളുകൾ നശിപ്പിച്ചു.ആര്യനാട് പൊലീസ്,ഫോറൻസിക്ക് സംഘം എന്നിവരെത്തി പരിശോധിച്ചു.എക്സൈസ്,ബിവറേജസ് ഉദ്യോഗസ്ഥരുടെ പരിശോധനയും കണക്കെടുപ്പും നടന്നു വരികയാണ്.