1

വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്നും ആനവണ്ടിയിൽ വാഗമണിലേക്ക് വിനോദയാത്ര നടത്തി അന്യ സംസ്ഥാന തൊഴിലാളികൾ.

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം നടപ്പാക്കിയതിന് ശേഷം ജില്ലയിൽ നിന്നും ആദ്യമായാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ ആനവണ്ടി വിനോദയാത്രയെന്ന് കോ-ഓർഡിനേറ്റർ രാഹുൽ പറഞ്ഞു. 42 പേർ അടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെ 3നാണ് യാത്ര തിരിച്ചത്. വാഗമൺ, പൈൻ ഫോറസ്റ്റ്, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാത്രി 12 ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 990 രൂപയാണ് ചെലവായത്. അടുത്ത യാത്ര ജനുവരി 26ന് വാഗമണിലേക്ക് നടത്തും.

രാഹുൽ ലീഡർ......

കണ്ടക്ടറായിരുന്ന രാഹുൽ നിലവിൽ ബഡ്ജറ്റ് ടൂറിസത്തിന്റെ കോ -ഓർഡിനേറ്ററാണ്. ഉച്ചക്കട സ്വദേശിയായ രാഹുലിന് തോന്നിയ ആശയമാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്ര. യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്ക് രാഹുൽ നേതൃത്വം നൽകി. വിഴിഞ്ഞത്ത് സ്പെഷ്യൽ ബസ് ലഭ്യമായാൽ ബാഗുകൾ വയ്ക്കുന്ന റാക്കുൾപ്പെടെ ഉറപ്പിച്ച് സ്ഥിരം വിനോദ യാത്രാ സംവിധാനമൊരുക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.