arrest

മലയിൻകീഴ്: മാവോട്ടുകോണത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. അഖിൽ ആലയത്തിൽ വാടകയ്ക്ക് താമസിയ്ക്കുന്ന തൈക്കാട് ജഗതി പാണംപഴഞ്ഞി പണയിൽ വീട്ടിൽ വിജയകാന്ത് (29),ഭാര്യ സുമ (28) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മലയിൻകീഴ് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് മുറിയിൽ ചാക്കിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു. ഒരുമാസം മുമ്പാണ് ഇവർ വീട് വാടകയ്ക്കെടുത്തതെന്നും പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.