sivagiri

ശിവഗിരി: 92-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് ഉയർത്തുന്നതിനുള്ള ധർമ്മ പതാക നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് ശിവഗിരിയിൽ എത്തിച്ചു. കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ തീർത്ഥാടന വേദിയിൽ ജ്വലിപ്പിക്കുന്ന ദിവ്യജ്യോതിസ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നിന്നും ധർമ്മപതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തിൽ നിന്നും സമ്മേളന വേദിയിൽ സ്ഥാപിക്കുന്ന ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഇലവുംതിട്ട മൂലൂർ ഭവനത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചു.