തിരുവനതപുരം: കത്തുകളും മണിയോർഡറുകളും യഥാർത്ഥ അഡ്രസിൽ എത്തിക്കുന്നില്ലെന്ന് പരാതി.

കത്തുകൾ പൊട്ടിച്ച് വായിച്ച ശേഷം കാലതാമസം വരുത്തി തിരിച്ചയയ്ക്കുന്നതായും, മണിയോർഡറുകൾ അപഹരിക്കുന്നതായും കുളത്തൂർ പൂഴിക്കുന്നിൽ പ്രവർത്തിക്കുന്ന സഞ്ജീവനി ഹോസ്പിറ്റൽ ഉടമ ഡോ.ജഗദീശ്വരൻ ആണ് പരാതിക്കാരൻ.പോസ്റ്റ് ഓഫീസ് അധികൃതർക്കെതിരെ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനാണ് പരാതി നൽകിയിട്ടുള്ളത്.ആശുപത്രി കെട്ടിട ഉടമയുമായി ബന്ധപ്പെട്ട കേസ് കോടതിൽ നടക്കവെയാണ് നടപടികൾ തുടരുന്നതെന്നാണ് ഡോക്ടർ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 28 ന് ഇദ്ദേഹം വാടകത്തുകയായ 5000 രൂപ പോസ്റ്റ് ഓഫീസിൽ നിന്നു കെട്ടിട ഉടമയ്ക്കായി അയച്ചത് അഡ്രസിലെ ആൾക്ക് കൊടുക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്തില്ലെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.